
പൂച്ചയുടെ മണമോ സാന്നിദ്ധ്യമോ അനുഭവപ്പെട്ടാല്‍ ഓടിയൊളിക്കും സാധാരണ എലികള്‍. എന്നാല്‍ പേടിക്കു കാരണമായ ജീന്‍ സ്വിച്ച് ഓഫ് ചെയ്താലോ? kobayakawa യുടെ നേതൃത്വത്തിലുള്ള ടോക്കിയോ യൂണിവേഴ്സിറ്റി സംഘം ചെയ്തതും ഇതു തന്നെ. എലിയുടെ മൂക്കിലെ ചില ഗന്ധകോശങ്ങള്‍ കൂടി നീക്കം ചെയ്തതോടെ എലി തികച്ചും നിര്‍ഭയനായി മാറി! എലി പൂച്ചയുടെ അടുത്തു പോയെന്നു മാത്രമല്ല, പൂച്ചയുടെ കൂടെ കളിക്കുകയും ചെയ്തു!. ഇനി ഒന്നിനേയും പേടിയില്ലാത്ത എലീകളെക്കൂടി സൃഷ്ടിച്ചു വിട്ടാലുള്ള അവസ്ഥ ഒന്നാലോച്ചു നോക്കൂ. സസ്തനികളിലെ പല സ്വഭാവ വിശേഷങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍. ഭയമെന്ന വികാരം ജനിതകപരമായി നിര്‍ണയിക്കപ്പെടുന്നതാണെന്നും ആര്‍ജിതമല്ലെന്നുമാണു ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ നിഗമനം. പല മുന്‍ ധാരണകളും തിരുത്തപ്പെടുകയാണ്. ന്യൂ ജഴ്സിയിലുള്ള ദ് ടഗേഴ്സ് യൂണിവേഴ്സിറ്റി ഗവേഷകനായ ഡോ.ഗ്ലെബ് ഷും യാത്സ്കിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം 2005 ല്‍ പേടിക്കു നിദാനമായ ജീന്‍ കണ്ടെത്തുകയും എലിയുടെ തലച്ചോറില്‍ നിന്ന് ആ ജീന്‍ നീക്കം ചെയ്യുകയും ചെയ്തു പേടിയില്ലാത്ത എലികളെ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പേടിയില്ലാത്ത എലികള്‍, നാളെ ആരെയും ഒന്നിനെയും പേടിയില്ലാത്ത മനുഷ്യരെയായിരിക്കും ജനിതക എന്‍ജിനീയറിംഗ് പടച്ചു വിടുക. പേടിയില്ലാക്കാലത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍ അവിടെ അമ്പരപ്പും കൌതുകവും ആശങ്കയുമൊക്കെ കൂടിക്കുഴയുന്നു.
12 comments:
പൂച്ചയെ ഒട്ടും പേടിയില്ലാത്ത എലികളെക്കുറിച്ചു
:-)
സീമേ,
ജനിതകഘടനയില്‍ മാറ്റം വരുത്തി പേടി ഇല്യാണ്ടാക്കിയ ഒരാളാണിതെഴുതുന്നത്. അധികം നീട്ടുന്നില്ല, അല്പം ധൃതിയുണ്ട്. ഈ ഏലസ്സൊന്നു മാറ്റിക്കെട്ടണം.
:)
ബൂലോഗത്തേക്ക് സ്വാഗതം സീമേ
എന്തൊക്കെ പറഞ്ഞാലും ഓരോ ദിവസവുമുള്ള പുതിയ പോസ്റ്റുകള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ലതും, എളുപ്പമുള്ളതും, കൂടുതല്‍ വിവരങ്ങളടങ്ങിയതുമായ മാര്‍ഗ്ഗം ഗൂഗില്‍ സേര്‍ച്ച് തന്നെയാണ്. തനിമലയാളം, ചിന്ത മുതലായവ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഗൂഗിള്‍ സേര്ച്ചിനോളം വരില്ല അതൊന്നും തന്നെ. ഇതാ ഇവിടെ ഒന്നു ക്ലിക്ക് ചെയ്തു സ്വയം മനസ്സിലാക്കൂ. ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട് കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു.
അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്
കമന്റ് അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്. ബ്ലോഗ് സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.
യൂണികോഡില് അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക് വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ് ഇന്റര്‍നെറ്റിന് വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ് ചെയ്തു വയ്ക്കുന്നത്.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട് മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഗൂഗിള്‍ ഇന്‍ഡിക്ട്രാന്‍സ്ലിറ്ററേഷന്‍ ആണ് മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക് തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത് വായിക്കാം.
മേല്‍പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ് കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട് ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാണെങ്കില്‍ ഇതാ ഇവിടെ ചെന്ന് MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.
താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
ഹാപ്പി ബ്ലോഗ്ഗിംങ്ങ്
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം
താങ്കളുടെ വരവും പ്രതീക്ഷിച്ച് അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്.
നവാഗതരെ മാത്രം ഉദ്ദേശിച്ച് നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട്. മേല്‍പ്പറന്‍ഞ്ഞ് എല്ലാകാര്യങ്ങളും അവിടെയും കാണാം.
സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ചുകൂടി രണ്ട് വാക്ക് പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്റ്റ് വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക് നേടിത്തരും.
ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന് ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.
മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.
Happy blogging!!
സീമ
തോടന്നൂക്കാരിയല്ലേ?
ഞാന്‍ തിരുവള്ളൂക്കാരന്.
ഒരു വര്‍ഷത്തിലേറെയായി ബ്ലോഗിലുണ്ട്.
ചന്ദ്രികയില്‍ സഹപത്രാധിപരായി ഉണ്ടായിരുന്നു.
അപ്പോഴൊക്കെയും സീമയെ പരിചയപ്പെടണം എന്ന് കരുതിയെങ്കിലും നടന്നില്ല.
ഇപ്പോള്‍ ഇവിടെ കണ്ടതില്‍ ആഹ്ലാദം.
ഞാനിപ്പോള്‍ ദുബായില്‍,
വരുന്ന വാരം നാട്ടിലെത്തും.
ശാസ്ത്രപാഠങ്ങള്‍ കാത്തിരിക്കുന്നു.
മുഴുവനും വായിച്ചില്ല
ഓഫീസില്‍ ആയതിനാല്‍
എങ്കിലും വളരെ നന്നായി തോന്നി.
വിശദമായ കമന് റ് വൈകുന്നേരം പ്രതീക്ഷിക്കാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വരട്ടെ, വരട്ടെ ഇത്തരം ഗൗരവമുള്ളതെന്തെങ്കിലും.....
ചോ:പൂച്ചയെ ഒട്ടും പേടിയില്ലാത്ത എലികളെക്കുറിച്ചു കേട്ടിട്ടുണ്ടൊ.?
ഉ: കണ്ടിട്ടുണ്ട്. ടോം ആന്‍ഡ് ജെറിയില്‍..:D
പോസ്റ്റിനെ ക്കുറിച്ചുള്ള കമന്റ്: നല്ല ലേഖനം കുറച്ചു കൂടി വിപുലപ്പെടുത്തി എഴുതാന്‍ ശ്രമിക്കണം. :)
വേഡ് വെരിഫിക്കേഷന് എടുത്തു കളയൂൂൂൂൂൂൂ
പേടിയില്ലാത്ത മനുഷ്യന് ഇപ്പോഴെ സജീവം ഇനി ജീനും കൂടി മാറ്റപ്പെട്ടാല്‍ എന്താണ് സംഭവിക്കുക. ഇനി അതിലേയ്ക്ക് വല്ലതുമാണോ ഈ ഗവേഷണം വിരല്‍ ചൂണ്ടുന്നത്.
മനുഷ്യന് ഇനിയൊരു വിചിത്ര ലോകം തന്നെ സൃഷ്ടിച്ചേക്കാം !!!
ഇക്കഴിഞ്ഞ ബാലരമ Digest എഴുതിയ സീമ ചേച്ചി ആണല്ലേ...
ബയോ-ടെക്നോളജി എന്ന് കണ്ടപ്പോള്‍ കുറച്ചു കൂടി എന്തോ പ്രതീക്ഷിച്ചിരുന്നു.. ചെറിയ ചെറിയ facts ആയി എഴുതിയിരിക്കുന്നത് സിമ്പിള്‍ ആകി..പിന്നെ ലോങ്ങ് stories.. അങ്ങനെ വായ്ക്കാനയിരുനു ഇഷ്ടം ..
ചേച്ചിയുടെ എഴുത്ത് കുറച്ചു കൂടി stuffed ആക്കാന്‍ എന്റെ ഒരഭ്യര്‍ത്ഥന..
Post a Comment