
മഴയെ സ്നേഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ മഴയെന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട കാലവും അധികം അകലെയല്ല. ഇന്ത്യയില്‍ മഴവെള്ളത്തില്‍ അമ്ലാംശം കൂടുന്നുവെന്നു പഠന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്കുന്നു. മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയാണ് അമ്ലമഴയായി താഴോട്ട് പതിച്ചു ദുരന്തങ്ങള്‍ വിതയ്ക്കുന്നത്.ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ പഠന റിപ്പോര്‍ട്ടുകളാണ് അപായമണികള്‍ മുഴക്കുന്നത്. മുപ്പത് വര്‍ഷങ്ങളായി ഇന്ത്യയിലെ പത്തു സ്ഥലങ്ങളില്‍ നിന്നുള്ള മഴവെള്ള സാംപിളുകള്‍ നിരന്തരമായി പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ സത്യം കണ്ടെത്തിയത്. പൂനെയിലും നാഗ്പൂരിലും പെയ്ത മഴവെള്ളത്തിന്റെ പി എച്ച് മൂല്യം അഞ്ചിലും താഴെയായിരുന്നു.വ്യവസായാവല്‍ക്കരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലെത്തിച്ചേരുന്ന നൈട്രജന്‍,സള്‍ഫര്‍ സംയ്ക്തങ്ങളുടെയും അളവ് ഇങ്ങനെ കൂടിയാല്‍ അസിഡിറ്റി കൂടിയ വിഷമഴ നമ്മുടെ മണ്ണിനേയും ജലാശയങ്ങളെയും ജൈവ വൈവിധ്യങ്ങളെയുമൊക്കെ നശിപ്പിക്കും. ജലത്തിന്റെയും മണ്ണിന്റെയും രാസസ്വഭാവം തന്നെ മാറും.ശുദ്ധജലം കണികാണാന്‍ പോലും കിട്ടാതാവും.മനുഷ്യരിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെ. കെട്ടിടങ്ങളെയും അമ്ലമഴ ദോഷകരമായി ബാധിക്കും.താജ്മഹല്‍ തന്നെ ഒരു ഉദാഹരണം
11 comments:
മണ്ണിനേയും ജലാശയങ്ങളെയും ജൈവ വൈവിധ്യങ്ങളെയുമൊക്കെ നശിപ്പിക്കും
:-) .
:)
അയ്യോ ഈ പോസ്റ്റ് ഞാനിപ്പോഴാണ് കണ്ടത്.
ഇതൊന്നു കാണൂ
പുതിയ പോസ്റ്റുകള്‍ വരുന്നില്ലേ?
ടോട്ടോചാന്,
ബ്ലോഗ് കല്യാണം സമാഗതമായിരിക്കുന്നു. ഇനി അതൊക്കെ ഒന്ന് കഴിഞ്ഞിട്ട് പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.
ബ്ളോഗ് കല്യാണമോ? അതെന്താ? പിന്നെ കല്യാണം നടന്നോട്ടെ പോസ്റ്റുകള്‍ക്ക് അതൊരു തടസ്സമേയല്ല....
1 Vs 2
ഇനി കൂടുതലൊന്നും ചോദിക്കല്ലെ. പറയില്ല.
ഞാന്‍ പറയാം. എന്റെയും സീമയുടെയും വിവാഹം.
എന്‍ ഗേജ്മെന്റ് ഒക്ടോബര്‍ 9 (vijaya dasami) വടകര ടൌനിലെ ആഡിറ്റോറിയത്തില്‍ വച്ചാകും.
സാറിനെ ഞാനും സീമയും ചടങ്ങിലെക്ക് ക്ഷണിക്കുന്നു. വിവാഹം അടുത്ത മാര്‍ച്ച് മാസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാകും.
എല്ലാ ബ്ലോഗര്‍മാരെയും ക്ഷണിക്കുന്നു.
അപ്പോള്‍ വിവാഹം പരസ്യമായി. അഡ്വാന്‍സായി മംഗളാശംസകള്‍ നേരുന്നു. അങ്ങിനെ അമ്ലമഴയും ഊര്‍ജസംരക്ഷണവും ഒന്നിക്കുന്നു.
അപ്പോള്‍ അതാണല്ലേ കാര്യം.
ആദര്‍ശ്, സീമ എല്ലാ വിധ ആശംസകളും ....
Post a Comment