Tuesday, October 7, 2008

ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ - പുത്തന്‍ ഊര്‍ജ സ്രോതസ്‌

കടുത്ത ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ വഴിയെന്തെന്നു ലോകം തലപുകഞ്ഞാലോചിക്കുമ്പോള്‍ ഒരു പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ നോര്‍വെ. അതാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റ്‌ (Osmotic Power Plant). സമുദ്രജലവും ശുദ്ധജലവും തമ്മിലുള്ള മര്‍ദവ്യത്യാസമാണ്‌ ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റില്‍ വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌. ഒരു ലായകത്തിന്റെയും ലായിനിയുടെയും ഇടയില്‍ ഒരു അര്‍ധതാര്യസ്‌തരം വച്ചാല്‍ ലായകത്തിന്റെ തന്മാത്രകള്‍ ഈ അര്‍ധതാര്യസ്‌തരത്തിലൂടെ ലയിനിയിലേക്കു കടക്കും. ഈ പ്രവര്‍ത്തനമാണ്‌ ഓസ്‌മോസിസ്‌. ഓസ്‌മോട്ടിക്‌ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തന തത്വവും ഇതുതന്നെ. പ്ലാന്റില്‍ ശുദ്ധജലവും സമുദ്രജലവും ഒരു അര്‍ധതാര്യസ്‌തരം കൊണ്ട്‌ വേര്‍തിരിക്കുമ്പോള്‍ ശുദ്ധജലം സമുദ്രജലത്തിന്റെ ഭാഗത്തേക്കൊഴുകാന്‍ തുടങ്ങും. ഫലമോ? സമുദ്രജലത്തിന്റെ ഭാഗത്തു മര്‍ദം വര്‍ധിക്കും. ഇങ്ങനെ വര്‍ധിച്ച മര്‍ദം ഉപയോഗിച്ച്‌ ടര്‍ബൈന്‍ കറക്കി വൈദ്യുതിയുണ്ടാകും. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടകയോ മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യാത്ത ഗ്രീന്‍, ക്ലീന്‍ ഊര്‍ജസ്രോതസാണിത്‌. നോര്‍വീജിയന്‍ എനര്‍ജി ഗ്രൂപ്പായ Stat Kraft പറയുന്നതനുസരിച്ച്‌ ലോകമെങ്ങും 1600 ടെട്രാവാട്ട്‌ അവേഴ്‌സ്‌ (Twh) വൈദ്യുതി ഈ മാര്‍ഗത്തിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

5 comments:

സീമ ശ്രീലയം said...

1600 ടെട്രാവാട്ട്‌ അവേഴ്‌സ്‌ (Twh) വൈദ്യുതി ഈ മാര്‍ഗത്തിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

Manoj മനോജ് said...

വെറുതെ ഒഴുകി കടലിലേയ്ക്ക് പോകുന്ന നദികളെ കൂട്ടിയിണക്കി പ്രകൃതിയുടെ സന്തുലനാവസ്ഥ നശിപ്പിക്കുവാന്‍ ഒരു ശ്രമം വാജ്പേയി മന്ത്രിസഭ കാട്ടിയിരുന്നു. എന്നാല്‍ നദികളിലെ ഈ ജലം കടലില്‍ പതിക്കുന്നതിന് മുന്‍പ് ഇത് പോലെ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നതല്ലേ നല്ലത്. അണക്കെട്ട് കെട്ടി പ്രകൃതിയെ നശിപ്പിക്കുന്നതിലും എന്തു കൊണ്ടും ഇത് തന്നെ മെച്ചം.

പക്ഷേ ഇവിടെ ഉയരുന്ന ഒരു പ്രശ്നം ഇതിനായി വേണ്ടി വരുന്ന അര്‍ദ്ധതാര്യ സ്ഥരത്തെ (മെമ്പ്രെയ്ന്‍) കുറിച്ചാണ്. എത്രമാത്രം മെമ്പ്രെയ്ന്‍ ഇതിന് വേണ്ടി വരും? സീമ പറഞ്ഞ ഈ കമ്പനിയുടെ അഭിപ്രായത്തില്‍ 1 എം.ഡബ്ലു. വൈദ്യുതി ഉണ്ടാക്കുവാന്‍ 2 ലക്ഷം സ്ക്വയര്‍ മീറ്റര്‍ മെമ്പ്രെയ്ന്‍ വേണ്ടി വരില്ലേ.

വരവൂരാൻ said...

ഈ അറിവിനും, ആശംസകളോടെ

Jayasree Lakshmy Kumar said...

thats a good news. thank you for the info

ജയതി said...

കൊള്ളാം. അഭിനന്ദനങ്ങൾ. പുത്തൻ അറിവുകൾ പങ്കു വച്ചതിന്.അതും ലളിതമയ ഭഷയിൽ
ഇനിയും പ്രതീക്ഷിക്കുന്നു.