Saturday, October 11, 2008

വരുന്നു റെയിന്‍ബോ സോളാര്‍ സെല്‍

സോളാര്‍ സെല്ലുകളുടെ ശ്രേണിയിലേക്കു വര്‍ണത്തിളക്കവുമായെത്തുകയാണ്‌ റെയിന്‍ബോ സോളാര്‍ സെല്‍. ഈ സൗരസെല്ലിനു മഴവില്ലിന്റെ പേരുകൊടുക്കാന്‍ കാരണമുണ്ട്‌. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള ഈ അര്‍ധചാലക ക്രിസ്റ്റലുകള്‍ക്ക്‌ പ്രകാശത്തിലെ വിവിധ വര്‍ണങ്ങളെ ആഗിരണം ചെയ്യാനും വ്യത്യസ്‌ത നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാനുമുള്ള കഴിവുണ്ട്‌. യൂണിവേഴ്‌സ്റ്റി ഓഫ്‌ നോട്രഡാം ഗവേഷകരാണ്‌ പുതിയ സൗര സെല്ലിന്റെ സൃഷ്‌ടിക്കു പിന്നില്‍. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളുടെ വലിപ്പം വ്യത്യാസപ്പെടുത്തി വ്യത്യസ്‌ത തരംഗ ദൈര്‍ഘ്യത്തിലുള്ള പ്രകാശം ആഗിരണം ചെയ്യുന്ന വിധത്തില്‍ അവയെ ട്യൂണ്‍ ചെയ്‌തെടുക്കാം. ഇത്തരം ക്വാണ്ടം ഡോട്ടുകളെ അണിനിരത്തിയുണ്ടാക്കുന്ന സോളാര്‍ സെല്ലിനു പ്രകാശം ആഗിരണം ചെയ്യാന്‍ സവിശേഷമായ കഴിവുകളാണുള്ളത്‌.

ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ കൊണ്ടുണ്ടാക്കിയ നാനോ ഫിലിമിന്റെയും നാനോ ട്യൂബിന്റെയും ഉപരിതലത്തില്‍ കാഡ്‌മിയം സെലിനൈഡ്‌ ക്വാണ്ടം ഡോട്ടുകള്‍കൊണ്ട്‌ ഒരാവരണമുണ്ടാക്കുകയാണ്‌ നോട്രഡാം ഗവേഷകര്‍ ചെയ്‌തത്‌. പ്രകാശം ആഗിരണം ചെയ്യുന്നതനുസരിച്ച്‌ ക്വാണ്ടേ ഡോട്ടുകള്‍ ഇലക്‌ട്രോണുകളെ ടൈറ്റാനിയം ഡൈഓക്‌സൈഡിലേക്ക്‌ ഇന്‍ജക്‌ട്‌ ചെയ്യും. ഇതൊരു ഇലക്‌ടിങ്‌ ഇലകക്‌ട്രോഡില്‍ ശേഖരിക്കും. 2.3 നാനോ മീറ്റര്‍ മുതല്‍ 3.7 നാനോമീറ്റര്‍ വരെ വ്യാസമുള്ള നാലുതരം
ക്വാണ്ടം ഡോട്ടുകളും 505 മുതല്‍ 580 നാനോ മീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള പ്രകാശവുമാണ്‌ ഗവേഷകര്‍ ഉപയോഗിച്ചത്‌. ഇന്‍ഫ്രാ റെഡ്‌ കിരണങ്ങളെയും ഇത്തരത്തില്‍ ആഗിരണം ചെയ്യാന്‍ ക്വാണ്ടം ഡോട്ടുകള്‍ക്കു സാധിക്കും. സിലിക്കണ്‍ സോളാര്‍ സെല്ലുകളെക്കാളും കാര്യക്ഷമതയില്‍ ഏറെ മുന്നിലാണ്‌ റെയിന്‍ബോ സോളാര്‍ സെല്ലുകളെന്ന്‌ ഗവേഷകര്‍ ആവശ്യപ്പെടുന്നു. വീടുകളിലും ഫിസുകളിലുമൊക്കെ ഈ പുത്തന്‍ സോളാര്‍ സെല്‍ സ്ഥാപിച്ച്‌ ഊര്‍ജം കൊയ്‌തെടുക്കാം. വീടുകളില്‍ മനോഹരമായ വര്‍ണ ജനലുകള്‍ ഉണ്ടാക്കാനും റെയിന്‍ബോ സോളാര്‍ സെല്‍ ഉപയോഗിക്കാം. അവയെ പ്രത്യേക പ്രകാശവര്‍ണങ്ങള്‍ ആഗിരണം ചെയ്യാന്‍ ട്യൂണ്‍ ചെയ്‌തെടുത്താല്‍ മതി. ജനലില്‍ നിന്ന്‌ വൈദ്യുതി ലഭിച്ചു തുടങ്ങും!

4 comments:

സീമ ശ്രീലയം said...

പ്രകാശവര്‍ണങ്ങള്‍ ആഗിരണം ചെയ്യാന്‍ ട്യൂണ്‍ ചെയ്‌തെടുത്താല്‍ മതി. ജനലില്‍ നിന്ന്‌
വൈദ്യുതി ലഭിച്ചു തുടങ്ങും!

ചാണക്യന്‍ said...

വിജ്ഞാനപ്രദമായ പോസ്റ്റ്..
അഭിനന്ദനങ്ങള്‍...

siva // ശിവ said...

അപ്പോള്‍ ഇനി എന്റെ വീടിന്റെ ജനാലകള്‍ക്ക് റെയിന്‍ബോ സോളാര്‍ സെല്‍ മതി....ഇതൊക്കെ വിപണിയില്‍ വരാന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരുമോ?

ഇലക്ട്രോണിക്സ് കേരളം said...


നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഈ സൈറ്റ്
സന്ദര്‍ശിക്കണം